Posts

story

                                                                                . ....ഗ്യാസ് കുറ്റി....                                         എങ്ങനെ ഞാനൊരു ഗ്യാസ് കുറ്റി ആയി എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല, പിന്നെ ഈ ചുവപ്പ് നിറവും...... ? പക്ഷേ ഒന്നെനിക്കറിയാം, ഒരുപ്പട് വിലയുണ്ട് എനിക്കീ ഇന്ത്യാ മഹാരാജ്യത്ത്.ഒരു കർഷകൻ ലഭിക്കുന്ന സബ്സിഡി യെക്കാൾ കൂടുതൽ എന്നിക്ക് കിട്ടുന്നു .പണ്ട് എനിക്ക് വേണ്ടി സമരങ്ങൾ വരെ നടന്നിറ്റുണ്ട്, എന്റെ വിലയും സബ്സിഡിയും സംബന്ധിച്ച് ഇന്നതെല്ലാം കെട്ടടിങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാൻ നാടു ചുറ്റുകയാണ് വീടു വീടാന്തരം കയറി ഇറങ്ങുന്നു ചിലയിടത്ത് സന്തോഷംം മറ്റു ചിലയിടത്ത് ദുഃഖം എന്താ ഇങ്ങനെ ? ആരുമെന്താ പ്രതികരിക്കാത്തത് ? പല വീടുകളിലും ഞാനൊരൊ മൂക സാക്ഷിയാണ് പല വിധ...

travel

                                     രാജീവന്റെ സ്ഥിരം ഒരു ട്രെയിൻ യാത്രക്കിടയിൽ ,തന്റെ സ്ഥിരം വായനയുടെയും പുറത്തെ പ്രകൃതി ഭംഗിയുടെയും ആസ്വാദനത്തിന്റെയും ഇടയ്ക്ക് വിഘ്നം വരുത്തി ഒരു കൊച്ചു കുട്ടിയുടെ കടന്നു വരവ്'. പൈസ യചിച്ചു കൊണ്ടുള്ള വരവാണ്.ഒരു മുഷിഞ്ഞ് നാറിയ വേഷം .എല്ലാവരെയും തൊട്ടു വിളിച്ചാണ് കുട്ടിയുടെ വരവ്. താൻ ഇടനാഴിലെ സീറ്റിലായതിനാൽ തന്നെയും തൊട്ടു വിളിക്കുമെന്നും, അതൊഴിവാക്കാൻ എതെല്ലും നാണയ തുട്ടു കൊടുത്ത് ഒഴിവാക്കാം എന്നു വിചാരിച്ച് പോക്കറ്റിൽ തപ്പി. കിട്ടിയ നാണയ തുട്ട് എടുത്ത് കുട്ടിക്ക് നീട്ടി .അവൻ അതു വാങ്ങി ഉയർത്തി നോക്കി .അപ്പോഴാണ് രാജീവൻ അത് കണ്ടത് ,അതൊരു പത്തു രൂപ നാണയമാണ്. കുട്ടി തന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ് ആ നാണയം, അവന്റെ കണ്ണുകൾ തിളങ്ങി. കൈ കൂപ്പി അവൻ മടങ്ങി ' നാണയ തുട്ട് നോക്കി ത്താൽ മതിയായിരുന്നു എന്ന് രാജിവൻ വെറുതെ ചിന്തിച്ചു.അതിനിടയിൽ രാജിവൻ ഇങ്ങേണ്ട സ്റ്റേഷൻ എത്തി.നാണയം വാങ്ങിയ കുട്ടിയും ആ സ്റ്റേഷനിൽ ഇറങ്ങി എങ്ങോട്ടോ ഓടി മറഞ്ഞു രാജീവൻ ഹോട്ടൽ ലക്ഷ്യമാക്കി ...