travel
രാജീവന്റെ സ്ഥിരം ഒരു ട്രെയിൻ യാത്രക്കിടയിൽ ,തന്റെ സ്ഥിരം വായനയുടെയും പുറത്തെ പ്രകൃതി ഭംഗിയുടെയും ആസ്വാദനത്തിന്റെയും ഇടയ്ക്ക് വിഘ്നം വരുത്തി ഒരു കൊച്ചു കുട്ടിയുടെ കടന്നു വരവ്'. പൈസ യചിച്ചു കൊണ്ടുള്ള വരവാണ്.ഒരു മുഷിഞ്ഞ് നാറിയ വേഷം .എല്ലാവരെയും തൊട്ടു വിളിച്ചാണ് കുട്ടിയുടെ വരവ്. താൻ ഇടനാഴിലെ സീറ്റിലായതിനാൽ തന്നെയും തൊട്ടു വിളിക്കുമെന്നും, അതൊഴിവാക്കാൻ എതെല്ലും നാണയ തുട്ടു കൊടുത്ത് ഒഴിവാക്കാം എന്നു വിചാരിച്ച് പോക്കറ്റിൽ തപ്പി. കിട്ടിയ നാണയ തുട്ട് എടുത്ത് കുട്ടിക്ക് നീട്ടി .അവൻ അതു വാങ്ങി ഉയർത്തി നോക്കി .അപ്പോഴാണ് രാജീവൻ അത് കണ്ടത് ,അതൊരു പത്തു രൂപ നാണയമാണ്. കുട്ടി തന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ് ആ നാണയം, അവന്റെ കണ്ണുകൾ തിളങ്ങി. കൈ കൂപ്പി അവൻ മടങ്ങി ' നാണയ തുട്ട് നോക്കി ത്താൽ മതിയായിരുന്നു എന്ന് രാജിവൻ വെറുതെ ചിന്തിച്ചു.അതിനിടയിൽ രാജിവൻ ഇങ്ങേണ്ട സ്റ്റേഷൻ എത്തി.നാണയം വാങ്ങിയ കുട്ടിയും ആ സ്റ്റേഷനിൽ ഇറങ്ങി എങ്ങോട്ടോ ഓടി മറഞ്ഞു
രാജീവൻ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. റൂമിൽ കയറി കതകടച്ചു .ജനലുകൾ തുറന്നിട്ടു അതിലൂടെ കണ്ട കാഴ്ച അവന്റെ കാണുകളെ ഈറനണിയിച്ചു. അവിടെ യ താ താൻ പൈസ കൊടുത്ത കുട്ടി ,തലയിൽ പത്തു layz പാക്കറ്റ് വച്ച് ആനന്ദാ നൃത്തമാടി പോകുന്നു. അത് കണ്ട് കൊതിയൊടെ ഓടി വരുന്ന അവന്റെ കുഞ്ഞനിയത്തി. വെറും നാമമാത്രമായ വസ്ത്രങ്ങൾ ആണ് അവൾക്കും. തങ്ങളുടെ ജീവിതത്തിലെ ഒരു ആഗ്രഹവുമായി വരുന്ന തന്റെ ചേട്ടനെ കുഞ്ഞനയത്തി മൂത്തങ്ങൾ കൊണ്ട് സ്വീകരിക്കുന്നു. കുറച്ചു നേരത്തെ ആഹ്ലാദ പ്രകടനത്തിന ശേഷം അവൻ ഇത് അനിയത്തിക്ക് വെച്ച് നീട്ടുന്നു.അവൾ അത് സന്തോഷത്തോടെ വാങ്ങി. കവർ പൊട്ടിച്ച് അവരുടെ കാലങ്ങളായുള്ള ആഗ്രഹത്തെ ശമിപ്പിക്കുന്നു. രാജീവൻ ചുമ്മാ വിചാരിച്ചു അവരായിരിക്കും ഈ നിമിഷത്തിൽ ലോകത്തിലെ ഏറ്റവും സന്തോഷവന്മാരായ മനുഷ്യർ...............!
Comments
Post a Comment