story
.....ഗ്യാസ് കുറ്റി....
എങ്ങനെ ഞാനൊരു ഗ്യാസ് കുറ്റി ആയി എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല, പിന്നെ ഈ ചുവപ്പ് നിറവും...... ? പക്ഷേ ഒന്നെനിക്കറിയാം, ഒരുപ്പട് വിലയുണ്ട് എനിക്കീ ഇന്ത്യാ മഹാരാജ്യത്ത്.ഒരു കർഷകൻ ലഭിക്കുന്ന സബ്സിഡി യെക്കാൾ കൂടുതൽ എന്നിക്ക് കിട്ടുന്നു .പണ്ട് എനിക്ക് വേണ്ടി സമരങ്ങൾ വരെ നടന്നിറ്റുണ്ട്, എന്റെ വിലയും സബ്സിഡിയും സംബന്ധിച്ച് ഇന്നതെല്ലാം കെട്ടടിങ്ങിയിരിക്കുന്നു.
ഇപ്പോൾ ഞാൻ നാടു ചുറ്റുകയാണ് വീടു വീടാന്തരം കയറി ഇറങ്ങുന്നു ചിലയിടത്ത് സന്തോഷംം മറ്റു ചിലയിടത്ത് ദുഃഖം എന്താ ഇങ്ങനെ ? ആരുമെന്താ പ്രതികരിക്കാത്തത് ?
പല വീടുകളിലും ഞാനൊരൊ മൂക സാക്ഷിയാണ് പല വിധ വികാര പ്രക്ഷോഭങ്ങളുടെയും
പല വീടുകളിലും ഞാനൊരൊ മൂക സാക്ഷിയാണ് പല വിധ വികാര പ്രക്ഷോഭങ്ങളുടെയും
എന്റെ ഒർമ്മ ശരിയാണെങ്കിൽ ഞാൻ ആദ്യം ചെന്നത് IT professionals ന്റെ വീട്ടിലാണ്.
രാവിലെ ജോലക്ക് പോകുന്ന ഭാര്യ. - ഭാര്യ വരുമ്പോൾ ജോലിക്ക് പോകുന്ന ഭർത്താവ് ആകെയൊരു തിരക്കുപിടിച്ച ജീവിതം, സംസാരിക്കുവാൻ നേരമില്ല.ഇനി പിണക്കമാണോ.പിന്നെ ആകെയുള്ള ഒരു ആശ്വാസം അവിടുത്തെ ഒരു ചെറിയാ വാവച്ചി ആണ്.എന്നെ കണ്ടിട്ടണോ? അതോ എന്റെ നിറം കണ്ടിട്ടണോ ? അറിയില്ല? എന്നെ കണ്ടതും അത് ഓടി വന്ന് എന്നെ കെട്ടിപിടിക്കും എന്റെ ഒപ്പം ചോറ് കഴിക്കും എനിക്ക് ചോറ് വാരി തരും. ഇതൊക്കെ കാണുന്ന വല്യമ്മ വന്ന് വാവയെ മറ്റും.അങ്ങനെ ഇരിക്കെ അവിചാരിതമായി ഒരു അന്യപുരുഷനെയും അവിടുത്തെ ഭാര്യയെയും കണ്ടത് അത് ഒരു പന്തികേടായി തോന്നിയ എന്റെ ഗ്യാസ് തീർന്നു ,എന്നെ അവർ സ്റ്റോർ റൂമിലെക്ക് മാറ്റി ,എന്റെ കാഴ്ചയും.അതിനു ശേഷം റീഫിലിംഗിനായി ഞാൻ വീണ്ടും പ്ലാന്റിലേക്ക് ....
പിന്നെ ഞാൻ എന്റെ ഗ്യാസ് കുറ്റി friends പറയറുള്ള ' വീട്ടിലേക്ക് ആണ് േപായത്.നല്ല സ്നേഹത്തിൽ കഴിയുന്ന വീട് അപ്പോഴാണ് ഞാൻ അവിടുത്തെ ഭാർത്താ വിനെ കണ്ടത് ,ഞാൻ ആദ്യം പഞ്ഞ വീട്ടിലെ അന്യപുരുഷൻ ' എനക്കെന്തോ പൊലെ ആയി. എനിൽ നിന്ന് ഗ്യാസ് അളവിൽ അധികമായി സ്റ്റവിലേക്ക് പ്രവഹിച്ചു, എന്നിൽ നിന് പൊട്ടലും ചീറ്റലുമായി ഒരു മാസം എന്റെ ഗ്യാസ് തീർന്നു .... .വീണ്ടും പ്ലാന്റിലോട്ട് ! എനിക്കെേന്താ ഇതൊക്കെ കണ്ടിട്ട്
ഇത്തവണ പ്ലാന്റിേലാട്ട് പോവുമ്പോൾ തിരിച്ചു വരല്ലേ എന്ന് പ്രാർത്ഥിച്ചു. വിധി മറിച്ചായിരുന്നു വീണ്ടും വവാച്ചി യുടെ വീട്ടിലേക്ക് ,എന്നെ കണ്ടതും വവാ ചിരിക്കുന്നു അപ്പോഴാണ് ഞാൻ കാണുന്നത് അമ്മയോട് ഭാര്യയുടെ
കാര്യം പറഞ്ഞു കരയുന്ന വവായുടെ അച്ഛനേയാണ് ,പീന്നിട് അദ്ദേഹം പുറത്തേക്ക് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം 'പെട്ടെന്നാണ് അത് സംഭവിച്ചത് ...... വലിയൊരു നിലവിളിയോടെ അത് കണ്ട ഞാൻ ഒരു നിമിഷം അന്തിച്ചു നിന്നു .എന്തൊക്കെയോ യന്ത്രികമായി സംഭവിച്ചു..... ഒരാൾ വന്നു അവിടുത്തെ അമ്മയെ വലിച്ചിഴച്ച വെട്ടുന്നു മൊത്തം ചോര .പിന്നെ എന്റെ പിന്നിലായി കളിക്കുന്ന വവായി ലേയ് ക്കായി അയാളു വരവ് എന്നെ അവൾ ചേർ ത്ത് കേട്ടിപിടിച്ചു പിന്നെ യൊന്നും എനിക്ക് ഒർമ്മ ഇല്ല ,കുറച്ചു ചുടുനിണം എന്നെ പൊതിഞ്ഞു അത് വവാച്ചിയുടെ ആയിരുന്നു .അവളുടെ പിടയുന്ന കൈ എന്നെ തലോടി കൊണ്ടിരുന്നു.... പിന്നിട് എല്ലാം പെട്ടന്നായിരുന്നു.ആളുകൾ, പൊലീസ് ,ഇൻവെസ്റ്റിഗേഷൻ .ഒന്നു െപാട്ടി തെറിെച്ചങ്കിലോ എന്ന് വരെ വിചാരിച്ചു ,പിന്നെ ഒരു പറ്റം പൊലീസുകാർ കൈയാമം വച്ച് ഒരാളെ കൊണ്ടു വരുന്ന പ്രതി, അയാളുടെ മുഖം പതുക്കെ തെളിഞ്ഞു വന്നു .അത് അയാൾ തന്നെ, അന്ന് ഇവിടെ കണ്ട അന്യ പുരുഷൻ' അയാള് പോലീസിനോടെല്ലാം പറയുന്നു. എല്ലാം അയാളുടെ സ്വർത്ഥ താൽപര്യം മാത്രം. പിന്നെ എന്റെ ജീവിതത്തിന്റെ അർത്ഥം പിടി കിട്ടി 'എന്റെ വവായുെടെ രക്തം പതിഞ്ഞ ഞാൻ ആണ് ആ ഘാതകനെതിരെ ഉള്ള തെളിവ്.ജീവിക്കുന്ന തെളിവ്. .......!
Comments
Post a Comment